യെത്തുന്ന തെന്നലിന്‍
വികൃതിയില്‍ കുളിര്‍ ചൂടും തീരം.
മല മടിത്തട്ടില്‍ മയങ്ങുമൊരായിരം
കഥകളുമായ് പുലര്‍കാലേ ...
പൂക്കളുടെ ചൊടിയിലും
നെറുകിലും ചുംബിച്ചുലച്ചെങ്ങു
പോയി നീ കാറ്റേ ...
2
കുഞ്ഞിളം താരാട്ടി
ലാടി നില്‍ക്കും പുഞ്ച
വയലോര നെല്‍ കതിര്‍ കുലകള്‍
താളത്തില്‍ തുള്ളി
ത്തിമര്‍ക്കും തിരയൊലികള്‍
തുടിയുണര്‍ത്തും കടലലകള്‍ ...
3
വെഞ്ചാമരം വീശി
നില്‍ക്കുന്ന കേരങ്ങള്‍
വിണ്ണോളം മുകില്‍ മാമലകള്‍
കാടും കാട്ടരുവിയും
കിളികളും കളകളം
മൂളും മനോഹര രാഗം...
4
പുതുമയുടെ പരിമളം
പതിവായി നല്‍കിടാന്‍
പാത്തും പതുങ്ങിയും വന്നൂ
പടി തുറക്കും മുമ്പേ
തൊടിയും കടന്നു നീ
താളം പിടിച്ചോടി പോകും...
5
പൂതിയാകുന്നൂ പൂ
ന്തെന്നലേ നിന്‍ കര
ലാളനമേറ്റു മയങ്ങാന്‍
ഒടുവിലീ പ്രാണന്‍
വെടിയുമ്പോള്‍
സുഖ നിദ്ര
പുല്‍കാന്‍ കൊതിക്കുന്നൂ
കാറ്റേ ...
നിന്‍ മടിയിലൊരിടം വേണം
കാറ്റേ ...
.........
ഷിബ്‌ന മഷൂദ്
ഷിബ്‌ന മഷൂദ്.ഒഴിവു സമയങ്ങള്‍ പഠന മനനങ്ങള്‍ക്കും എഴുത്തിനും സമര്‍ഥമായി ഉപയോഗപ്പെടുത്തുന്ന വീട്ടമ്മ.കൊട്ടിന്റെകായില്‍ ഹമീദ് സാഹിബിന്റെ പേര മകള്‍.ഭര്‍ത്താവ് മഷൂദ്, കെട്ടുങ്ങല്‍ മഹല്ലുകാരനാണ്.