പ്രഭാതത്തിലെ പനിനീര്‍
പൂവാവുക, മഞ്ഞു തുള്ളിയായി
അവന്‍ നിന്നെ ചുംബിക്കും.
വസന്തം വിസ്മയം തീര്‍ത്ത
താഴ്‌വരയിലെ ചിത്രശലഭമാവുക,
ആയിരം പൂക്കളില്‍ നിനക്കവനെ
രുചിക്കാനാവും.
നിബിഡവനത്തിലെ
അരുവിയാവുക
മഴത്തുള്ളികളായി അവന്‍
നിന്നിലലിയും.
പാതിരാവിന്റെ
നിശബ്ദയാമങ്ങളില്‍ സുജൂദില്‍
വീഴുക. ഹൃദയത്തിലവന്‍
നൃത്തം ചെയ്യും. മറ്റാരും
കാണാതെ. നിനക്കുമവനും
സ്വന്തമായൊരു
മായാലോകത്തില്‍..
:- സുലൈമാന്‍ മുഹമ്മദ്‌മോന്‍
പൂവാവുക, മഞ്ഞു തുള്ളിയായി
അവന്‍ നിന്നെ ചുംബിക്കും.
വസന്തം വിസ്മയം തീര്‍ത്ത
താഴ്‌വരയിലെ ചിത്രശലഭമാവുക,
ആയിരം പൂക്കളില്‍ നിനക്കവനെ
രുചിക്കാനാവും.
നിബിഡവനത്തിലെ
അരുവിയാവുക
മഴത്തുള്ളികളായി അവന്‍
നിന്നിലലിയും.
പാതിരാവിന്റെ
നിശബ്ദയാമങ്ങളില്‍ സുജൂദില്‍
വീഴുക. ഹൃദയത്തിലവന്‍
നൃത്തം ചെയ്യും. മറ്റാരും
കാണാതെ. നിനക്കുമവനും
സ്വന്തമായൊരു
മായാലോകത്തില്‍..
:- സുലൈമാന്‍ മുഹമ്മദ്‌മോന്‍